Wednesday, October 26, 2011

women's code bill

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്റെ റിപ്പോര്‍ട്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടിലൂടെ കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കല്യാണ സമയത്ത് സൗജന്യമായി ലഭ്യമാക്കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.


'നാം രണ്ട് നമുക്ക് രണ്ട്' നയം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ നല്‍കണമെന്നാണ് റിപ്പോര്‍ട്ട് അനുശാസിക്കുന്നത്. റിപ്പോര്‍ട്ടിലൂടെ കമ്മീഷന്‍ സര്‍ക്കാരിനോട് സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും വാദിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ നിയമങ്ങള്‍ക്കനുസൃതമായി ആശുപത്രികള്‍വഴി സൗജന്യമായി ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.


Source: http://www.mathrubhumi.com/online/malayalam/news/story/1182118/2011-09-25/kerala

Discuss about women's code bill at http://www.orkut.co.in/CommMsgs?cmm=46142570&tid=5655944597089865388&na=1&nst=1

No comments:

Post a Comment